Sunday, December 25, 2011
Friday, October 21, 2011
ഇരയും വേട്ടക്കാരനും
മ്ലാവും അതിനെ വിഴുങ്ങാന്‍ ശ്രമിച്ച പെരുംപാമ്പും, മ്ലാവിന്റെ കൊമ്പ് കൊണ്ട് തുളഞ്ഞ് പാമ്പും പാമ്പിന്റെ വായില്‍ പെട്ട് ശ്വാസം മുട്ടി മ്ലാവും തടാകത്തില്‍ ചത്തു പൊങ്ങിയിരിക്കുന്നു.
ആറേഴു മാസങ്ങള്‍ക്ക് മുന്‍പ് തേക്കടിക്ക് അടുത്തുള്ള ഗവിയില്‍ നിന്നും എന്റെ സുഹൃത്ത് അനിമോന്‍ എടുത്ത ചിത്രം. ഒരുപാട് അര്‍ത്ഥങ്ങള്‍ ഉള്ള ചിത്രം.
Monday, July 18, 2011
വെട്ടുക്കിളി
കഴിഞ്ഞ ദിവസം ഞങ്ങളുടെ ഓഫിസ് സന്ദര്‍ശനം നടത്തിയ വെട്ടുക്കിളി ആവട്ടെ ഇന്നത്തെ നമ്മുടെ അതിഥി. പണ്ട് യിസ്രായേല്‍ ജനതയ്ക്ക് മരുഭൂമിയില്‍ വച്ച് ദൈവം നല്‍കിയ കൂട്ടത്തില്‍ പെട്ടതാണോ ഇങ്ങേരും എന്ന് അറിയില്ല എങ്കിലും ഞങ്ങള്‍ ഇടുക്കിയിലെ ജനങ്ങള്‍ ആറേഴ് വര്‍ഷമായി ഇവരെ ഭയക്കുന്നു. കൂട്ടമായി ഒരു സമയത്ത് എത്തുന്ന ഇവ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഏക്കര്‍ കണക്കിന് കൃഷി നശിപ്പിക്കുന്നു. പെട്ടന്നുതന്നെ ഇവ അപ്രത്യക്ഷമാകുകയും ചെയ്യും.
വിട്ടിലിന്റെ കുടുംബത്തില്‍ പെട്ടതാണ് ഇവരും. ചില നാടുകളില്‍ ഇവയെ വറുത്ത് തിന്നാരുമുണ്ട്. മൂന്നു ദിവസം ഞങ്ങളുടെ ഓഫീസില്‍ ഇദ്ദേഹം ഉണ്ടായിരുന്നു. ഞങ്ങള്‍ കൊടുത്ത പച്ചിലയും ഒക്കെ തിന്നു സുഖമായി. അത്കഴിഞ്ഞു ആളെ കണ്ടില്ല എതിലെയോ പറന്നു പോയി.
ഈ തരത്തില്‍ പെട്ട ഒന്നിനെക്കുറിച്ചുള്ള കാര്യമായ വിവരണങ്ങള്‍ ഒരിടത്തുനിന്നും കിട്ടിയില്ല.

![]() |
Tuesday, July 5, 2011
അമ്പിളി ശലഭം (indian Luna Moth )
അപൂര്‍വമായി മാത്രം കാണപ്പെടുന്ന ലൂണാര്‍ മോത്ത് എന്ന ശലഭം ഇന്ന് ഞങ്ങളുടെ മുന്‍പില്‍ വന്നു പെട്ടു. പതിനഞ്ചില്‍ താഴെ ദിവസങ്ങള്‍ മാത്രം ആയുസ്സുള്ള അതിന്റെ അന്ത്യ സമയമാണെന്ന് തോന്നുന്നു. ചിരകുകലെല്ലാം കീറി പിഞ്ചി ഇരിക്കുന്നു. തന്റെ മുട്ടക്ക് കാവലിരിക്കുന്ന അവള്‍ അത് വിരിയുന്നത് വരെ ജീവിചിരിക്കുമെന്നു തോന്നുന്നില്ല.
ചിറകുകളില്‍ ഉള്ള ചന്ദ്രിക അടയാളമാണ് ഇതിനു ഈ പേര്‍ നല്‍കിയിരിക്കുന്നത്. പല നിറങ്ങളില്‍ ഓരോ ദേശത്തിനനുസരിച്ചു ഇവ വ്യത്യസ്ത നിറങ്ങളിലും വലിപ്പത്തിലും ഉണ്ട്.
Monday, July 4, 2011
നിശാശലഭങ്ങള്‍
രാത്രിയില്‍ വെളിച്ചം കണ്ടു പാഞ്ഞടുത്തു വരുന്ന പാവം ശലഭാങ്ങലാവട്ടെ ഇന്നത്തെ നമ്മുടെ അഥിതി. നൂറുകണക്കിന് വ്യത്യസ്ത രൂപഭാവങ്ങളില്‍ ഇവരെ കാന്നാം. എന്നിരുന്നാലും നമ്മള്‍ ശ്രധിക്കാറില്ലാത്തതിനാല്‍ ഇവയുടെ വൈവിദ്ധ്യം നമ്മള്‍ അറിയുന്നില്ല, അവയുടെ മനോഹാരിതയും
ഇന്ന് ഞാന്‍ ഒരു ഇരുപത്തഞ്ചോളം പേരെ പരിചയപ്പെടുത്താം, അവയുടെ പടം മാത്രം.
Thursday, June 30, 2011
Sunday, June 26, 2011
കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും......
നെറുകും തലയില്‍ ഒരു കുടന്ന പൂവും ചൂടി ചിരിച്ചുകൊണ്ട് വഴിയരികില്‍ നില്‍ക്കുന്ന ഈ സുന്ദരിയെ ഒന്ന് കണ്ടവര്‍ ഒരിക്കലും മറക്കില്ല നമ്മുടെ കുടമുല്ലയെ!!.
പെരുകിലത്തിന്റെ(ഒരുവേരന്‍) കുടുംബത്തില്‍ പെട്ടതാണെന്നു തോന്നുന്നു ഇവളും. കൃഷ്ണകിരീടം(ഹനുമത്കിരീടം) എന്ന ചെടിയും പൂവില്ലാ എങ്കില്‍ കുടമുല്ല ആണോ എന്ന് തോന്നിപ്പോകും. Cashmere Bouqet എന്ന പേരില്‍ ഇവരെല്ലാരും അറിയപ്പെടുന്നു. ശാസ്ത്രനാമം clerodendrum philippinum
Thursday, June 23, 2011
ചീവീട് - cricket insect
കൂറ്റാകൂരിരുട്ടില്‍ ചെവി തുളച്ചുകയറുന്ന ഉച്ചത്തില്‍ കരയുന്ന ചീവീടുകളെ നമ്മുക്കറിയാം. എന്നാല്‍ നമ്മളില്‍ പലരും അവയെ കണ്ടിട്ടുണ്ടാകില്ല. കഴിഞ്ഞ ദിവസം ഇപ്പറഞ്ഞ കൂട്ടുകാരന്‍ എന്‍റെ കണ്മുന്നില്‍ പെട്ടു. കഷ്ടകാലമെന്നല്ലാതെ എന്തുപറയാന്‍ ആശാന്‍ പിന്നെ കുറച്ചു ഫോട്ടോക്ക് പോസ് ചെയ്യേണ്ടി വന്നു.
ഞാനൊന്നുനോക്കട്ടെ എത്ര കിലോമീറ്റര്‍ ആയ്യെന്ന്‍
Saturday, June 18, 2011
പാവം മരത്തലയന്‍ മരത്തവള
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന മരത്തവള ആകട്ടെ നമ്മുടെ ഇന്നത്തെ വിഷ്ടാതിധി. ഥി. Common Indian Tree frog എന്ന് ആഗാലേയത്തില്‍ അറിയപ്പെടുന്ന ഇവനെ എവിടെയും കാണാം.
ദാ ഞങ്ങളുടെ മുന്‍പില്‍ വന്നു പെട്ട ഒരു പാവത്താന്‍. ആദ്യമൊക്കെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ മടിയായിരുന്നു. പിന്നെ നോ പ്രോബ്ലം.
![]() |
എന്റെ പടമൊന്നും ആരും എടുക്കണ്ട |
Thursday, June 16, 2011
മുടി വളര്‍ത്തും കയ്യോന്നി
Monday, June 13, 2011
Wednesday, June 8, 2011
കറുത്ത സുന്ദരന്‍ - Caterpillar
കാണാന്‍ ഭംഗിയുള്ളതെന്തും കൈയ്യിലെടുക്കാന്‍ വാശിപിടിക്കുന്ന കൊച്ചുകുട്ടികള്‍ക്ക് മറക്കാനാവാത്ത അനുഭവം നല്‍കുന്ന ഒരുപറ്റം സുന്ദരന്‍മാരില്‍ ഒരാളെ കഴിഞ്ഞ ദിവസം ഞാന്‍ കാണാനിടയായി. നമ്മളൊക്കെ ഒരു മയവുമില്ലാതെ ചവിട്ടി കൊല്ലാറുള്ള “പുഴു” വര്‍ഗത്തില്‍ പെട്ട ഒരു സുന്ധരകില്ലാടി. ഞാന്‍ എന്‍റെ ക്യാമറയില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍.
Tuesday, June 7, 2011
അപരിചിതനായ വിട്ടില്‍
കഴിഞ്ഞദിവസം എന്റെ മുറിയിലേക്ക് രാത്രിയില്‍ പറന്നു വന്ന വിചിത്ര രൂപിയെ പരിചയപ്പെടുത്താം.
ജുറാസിക് കാലഘട്ടത്തില്‍ നിന്നും വന്നത് പോലുള്ള രൂപം. വിട്ടിലിന്റെ കുടുംബത്തില്‍ നിന്നുമുള്ളതാണ് എന്ന് തോന്നുന്നു. പേരും ഊരും എന്താണെന്ന് അറിയില്ല.
ഞാന്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒന്നിനെ കാണുന്നത്. ഇതിനെക്കുറിച്ച് നെറ്റില്‍ ഒന്നും തപ്പിയിട്ട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കിട്ടിയില്ല. അറിയാവുന്നവര്‍ ദയവായി അറിയിക്കുക.

Monday, June 6, 2011
തുമ്പി പെണ്ണേ വാ.... വാ...
കുഞ്ഞുന്നാളിലെ മുത്തശ്ശികഥകളിലും, സ്വപ്നങ്ങളിലും പകലുകളിലും കുഞ്ഞിചിരകുകള്‍ വീശി കയറി ഇരുപ്പുറപ്പിച്ച തുംബികലാവട്ടെ ഇന്ന്. തൊടിയിലും പാടത്തും പറമ്പിലും പാറിനടക്കുന്ന അനേകം തുംബികളില്‍ നിന്നും കുറച്ചെണ്ണം.
ചെറുപ്പത്തില്‍ കമ്യൂണിസ്റ്റ് പള്ളയുടെ കമ്പില്‍ ഈര്‍ക്കില്‍ വളച്ചുകുത്തി അതില്‍ ചിലന്തിവല ചുറ്റി ഉണ്ടാക്കിയ വലകൊണ്ട് പിടിച്ചു വാലില്‍ നൂല്കെട്ടി പറപ്പിച്ച, കല്ലെടുപ്പിച്ച പാവം തുംബികള്‍ക്ക് വേണ്ടി.
ഇവന്മാര്‍ക്ക് ഫോട്ടോക്ക് പോസ് ചെയ്യാന്‍ ഭയങ്കര മടിയാ അതുകൊണ്ട് ചിലതൊക്കെ ഇത്തിരി ബ്ലര്‍ ആയിട്ടുണ്ട്.

ചുവന്ന ചുന്ദരി |
![]() |
ഇത് പൊങ്ങില്ലെന്നാ തോന്നുന്നേ ! |
Friday, June 3, 2011
കാറുന്ന ഇരുട്ട് - cicada
നമ്മുടെ ഗ്രാമങ്ങളില്‍ സന്ധ്യയുടെ വരവ് വിളിച്ചു പറയുന്ന, നാടന്‍ ഭാഷയില്‍ ഇരുട്ട് എന്ന് വിളിക്കുന്ന നമ്മുടെയൊക്കെ ക്ഷമയെ തന്റെ ശബ്ദം കൊണ്ട് പരീക്ഷിക്കുന്ന ചീവീട് ആശാന്‍ ആവട്ടെ ഇന്നത്തെ നമ്മുടെ അഥിതി.
തന്‍റെ അസാന്നിദ്ധ്യം കൊണ്ട് സൈലന്റ്‌വാലിക്ക് ആ പേര് നേടി കൊടുത്ത ആളാണ്. ആകാശം മേഘം കൊണ്ട് മൂടി ഇരുന്ടാല്‍ പോലും തന്‍റെ സംഗീത വിരുന്ന് ആരംഭിക്കും ഇവന്‍. തന്‍റെ ഇണയെ ആകര്‍ഷിക്കുന്നതിന് വേണ്ടി ആണത്രേ ഈ കസര്‍ത്ത് മൊത്തം. എന്നാലും ആളിത്തിരിയെ ഉള്ളൂ എങ്കിലും എന്താ ബഹളം ഹമ്മോ !!!
ഇവന്റെ സംഗീത വിരുന്നു കേള്‍ക്കണമെങ്കില്‍ വാഗമണ്‍ പൈന്‍ മരക്കാട്ടില്‍ ചെന്നാല്‍ മതി. നമ്മുടെ കൊതിയും മതിയും തീര്‍ത്തേ വിടൂ.
ചീവീട് എന്നാണു മലയാളത്തില്‍ പറയുന്നത് എങ്കിലും വേറെന്തോ പേരാണ് ശരിക്കും ഇതിനുള്ളത് എന്നാണു തോന്നുന്നത് കാരണം ചീവീട് എന്ന പേരില്‍ വേറെ സാരുമ്മാര്‍ ഉണ്ടല്ലോ. ആങ്ങലെയത്തില്‍ cicada എന്നാണു അറിയപ്പെടുന്നത് ചീവീടിന് ക്രിക്കറ്റ് എന്നുമാണല്ലോ.
ഇതെന്റെ മുന്‍പില്‍ വന്നു പെട്ടപ്പോള്‍ മൊബൈല്‍ഫോണ്‍ മാത്രമേ പടമെടുക്കാന്‍ ഉണ്ടായുള്ളൂ അതിനാല്‍ പദത്തിന്റെ മിഴിവ് വളരെ കുറവാണ്. പിന്നീട് എപ്പോഴെന്കിലും നല്ല പടം കിട്ടുമായിരിക്കും എന്ന പ്രതീക്ഷയോടെ.

Thursday, June 2, 2011
കരിന്തേള്‍ - തേളുകളുടെ രാജ
മഴക്കാലമായതോടെ അതുവരെ മരപ്പൊത്തിലും ഭൂമിക്കടിയിലും ഒക്കെ ഒളിച്ചിരുന്ന ഓരോരോ ഭീകരന്മാരും വെളിച്ചത്തു വരാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം എന്റെ മുന്നില്‍ വന്നു ചാടിയ ഒരു ഭീകരനെ പരിചയപ്പെടുത്താം. ആള്‍ മരിയാദക്കാരന്‍ ആയതിനാല്‍ കണ്ടപടി ഒന്ന് കൊടുത്തു എന്നിട്ടാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ചക്രവര്‍ത്തി തേള്‍ എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം കരിന്തേള്‍.
രാത്രികാലങ്ങളില്‍ ആണ് ഇവ പുറത്തിറങ്ങാറുള്ളത്. മാംസഭുക്ക് ആണ്. വിഷവും ആവശ്യത്തിന് ഉണ്ട്. എല്ലാവരും തന്നെ അറിയുന്ന ആളായതിനാല്‍ അധികം വിവരിക്കുന്നില്ല.![]() |
ആളെങ്ങനെ ? |
Wednesday, May 25, 2011
Monday, May 23, 2011
മുള്ളന്‍ കട്ടക്കാര

ഇടുക്കി ജില്ലയിലെ ഉയര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കാര.നീളമുള്ള മുള്ളുകളോട് കൂടിയ ശിഖരങ്ങള്‍ ആണിതിനുള്ളത്. മൂന്നു മീറ്ററില്‍ അധിക ഉയരത്തില്‍ വളരാറില്ല. പാറക്കൂട്ടങ്ങളോട് ചേര്‍ന്നാണ് കൂടുതലും കണ്ടുവരുന്നത്. പച്ച ഇലകളും പെരക്കായോടു സാമ്യം തോന്നുന്ന കായ്കളും വെള്ളനിറത്തിലുള്ള പൂവുകളും ആണ് ഇതിനുള്ളത്. കായ ഭക്ഷ്യയോഗ്യവുമല്ല. ചില ആയുര്‍വേദ മരുന്നുകള്‍ക്ക് ഇതിന്റെ കായും ഇലയും വേരും തൊലിയും ഉപയോഗിക്കുന്നുണ്ട്.
മറ്റിനങ്ങള്‍ ഇതിനുണ്ടോ എന്ന് അറിയില്ല.
Tuesday, May 17, 2011
ചലിക്കുന്ന ഇലകള്‍
ഇടുക്കി എന്റെ നാട്, ഭാരതത്തിന്റെ വാലറ്റത്തായി കിടക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം ഭൂമി. അത്രക്കും മനോഹാരിതയും വൈവിധ്യവും എന്റെ നാടിനു ഈശ്വരന്‍ വാരിക്കോരി തന്നിട്ടുണ്ട്. അതിന്റെ വന്യമായ സൌന്ദര്യവും വൈചിത്ര്യങ്ങളും മറ്റുള്ളവരെ അറിയിക്കുക, അതിനു വേണ്ടിയുള്ള ഒരു ചെറിയ ശ്രമം. എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.
കഴിഞ്ഞ ദിവസം എന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറിവന്ന ഒരു വിചിത്ര രൂപിയില്‍ നിന്നാവട്ടെ തുടക്കം. ഇവന്റെ ശാസ്ത്ര നാമമോ ഒന്നും എനിക്കറിയില്ല. അറിയാവുന്നവര്‍ പറയുക. ഞങ്ങളുടെ നാട്ടില്‍ ഇലപ്രാണി എന്ന് പറയും. കശുമാവിന്റെ ഇലയില്‍ കേട് വീണതുപോലുള്ള ആകാരം മൂലം നമ്മുടെ പാവം സുഹൃത്തിനെ പച്ചിലകള്‍ക്കിടയില്‍ നിന്നും കണ്ടെത്തുക അതീവ ദുഷ്കരം. വല്ലപ്പോഴും പുറത്തു ചാടുമ്പോള്‍ മാത്രം കാണാന്‍ പറ്റും. നിങ്ങളും ഒന്ന് കണ്ട് അഭിപ്രായം പറയുക. പാവത്തിന്റെ മുന്കാലില്‍ ഒരെണ്ണം മുറിഞ്ഞു പോയി.

Subscribe to:
Posts (Atom)