Monday, May 23, 2011

മുള്ളന്‍ കട്ടക്കാര

                  ഇടുക്കിയിലെ പുല്‍മെടുകളിലൂടെ നടക്കുമ്പോള്‍ നമ്മുടെ നാടന്‍ പെരക്കായോടു സാമ്യമുള്ള കായ്കളുമായി നമ്മെ മാടി വിളിക്കുന്ന ഒരു ചെടിയെ കാണാം. ഓടിച്ചെന്നു പരിക്കാമെന്ന് വച്ചാല്‍ നല്ല കുത്ത് കിട്ടും.
            ഇടുക്കി ജില്ലയിലെ ഉയര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കാര.നീളമുള്ള മുള്ളുകളോട് കൂടിയ ശിഖരങ്ങള്‍ ആണിതിനുള്ളത്. മൂന്നു മീറ്ററില്‍ അധിക ഉയരത്തില്‍ വളരാറില്ല. പാറക്കൂട്ടങ്ങളോട് ചേര്‍ന്നാണ് കൂടുതലും കണ്ടുവരുന്നത്. പച്ച ഇലകളും പെരക്കായോടു സാമ്യം തോന്നുന്ന കായ്കളും വെള്ളനിറത്തിലുള്ള പൂവുകളും ആണ് ഇതിനുള്ളത്. കായ ഭക്ഷ്യയോഗ്യവുമല്ല. ചില ആയുര്‍വേദ മരുന്നുകള്‍ക്ക് ഇതിന്റെ കായും ഇലയും വേരും തൊലിയും ഉപയോഗിക്കുന്നുണ്ട്. 
മറ്റിനങ്ങള്‍ ഇതിനുണ്ടോ എന്ന് അറിയില്ല.

കാര-  ചെറിയൊരു ചില്ല

കുത്തും ഞാന്‍

പുതു നാമ്പുകള്‍

പേരയ്ക്കാ ആണെന്ന് കരുതി അല്ലെ

പൂമൊട്ട്

പൂവായ്‌  വിരിഞ്ഞു

സുന്ദരിയല്ലേ
കാര ചെടി - എങ്ങനുണ്ടാശാനെ


ഇതിന്റെ ശാസ്ത്ര നാമമോ ആംഗലേയ നാമമോ അറിയില്ല അറിയാവുന്നവര്‍ ദയവായി കുറിക്കുക.

NB:ഇടുക്കി ജില്ലയിലെ കോഴിമല എന്ന സ്ഥലത്ത് നിന്നുമാണ് ഇതിന്റെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.

1 comment:

  1. കാരമുള്ളു കുത്തിയാലുള്ള സുഖം കൂടി ഒന്നു വിശദീകരിക്കാമായിരുന്നു....

    ReplyDelete

Related Posts Plugin for WordPress, Blogger...