Thursday, June 2, 2011

കരിന്തേള്‍ - തേളുകളുടെ രാജ

       മഴക്കാലമായതോടെ അതുവരെ മരപ്പൊത്തിലും ഭൂമിക്കടിയിലും ഒക്കെ ഒളിച്ചിരുന്ന ഓരോരോ ഭീകരന്മാരും വെളിച്ചത്തു വരാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം എന്റെ മുന്നില്‍ വന്നു ചാടിയ ഒരു ഭീകരനെ പരിചയപ്പെടുത്താം. ആള്‍ മരിയാദക്കാരന്‍ ആയതിനാല്‍ കണ്ടപടി ഒന്ന് കൊടുത്തു എന്നിട്ടാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ചക്രവര്‍ത്തി തേള്‍ എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം കരിന്തേള്‍.
          രാത്രികാലങ്ങളില്‍ ആണ് ഇവ പുറത്തിറങ്ങാറുള്ളത്. മാംസഭുക്ക് ആണ്. വിഷവും ആവശ്യത്തിന് ഉണ്ട്. എല്ലാവരും തന്നെ അറിയുന്ന ആളായതിനാല്‍ അധികം വിവരിക്കുന്നില്ല.





ആളെങ്ങനെ  ?

ഇതോ ?



കുടുംബമഹിമ
  • Kingdom:    Animalia
  • Phylum:    Arthropoda
  • Class:    Arachnida
  • Order:    Scorpiones
  • Family:    Scorpionidae
  • Genus:    Pandinus
  • Species:    P. imperator


കൂടുതല്‍ വിവരങ്ങള്‍ക്ക്‌

5 comments:

  1. ആദ്യമായാണിവിടെ. ഈ ശ്രമത്തിനഭിനന്ദനങ്ങള്‍. കുട്ടിക്കാലത്തു വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്ന കരിന്തേളിനെക്കുറിച്ച് ബഷീരിന്റെ ഒരോര്‍മയുണ്ട്. അവരവനെ കൊല്ലാതെ വിട്ടു. പിമ്മെ അവന്‍ ബഷീരിന്റെ ഉമ്മായുടെ ഉടുമുണ്ടില്‍ കേറിക്കൂടി. അവനവരെ കുത്താതെ വിട്ടു. പൊട്ടിയ ഒരു മണ്‍കുടത്തിന്റെ കഷണത്തിലാക്കി ഒടുക്കം അവര്‍ അവനെ ഒഴുക്കിവിട്ടു. അപ്പൊ അവനാണല്ലേ ഇവന്‍ !!

    ഓഫ് : ദയവു ചെയ്ത് വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ

    ReplyDelete
  2. @Arun.B
    thanks for the comment
    വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയിട്ടുണ്ട്

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്ക് താത്പര്യമുള്ള ഒരു വിഷയത്തില്‍ തുടങ്ങിയ ഈ ബ്ലോഗ്‌ അഭിനന്ദനാര്‍ഹാമാണ്.പക്ഷെ പാവം കരിന്തേളിനെ തള്ളിക്കൊന്നിട്ടു പടമെടുത്തത് വളരെ വളരെ മോശമായിപ്പോയി.....

    ReplyDelete
  5. ഓര്‍ക്കാപ്പുറത്ത് മുന്‍പില്‍ വന്നു പെട്ടതാ പേടിച്ചിട്ടു തല്ലിപ്പോയതാ ഞാനല്ല എന്റെ സഹോദരന്‍ ആണ് കൊലയാളി. ഒരു ജീവിയെ പോലും കൊല്ലരുത് എന്നാണ് എന്റെയും ആഗ്രഹം.

    ReplyDelete

Related Posts Plugin for WordPress, Blogger...