Showing posts with label Creatures. Show all posts
Showing posts with label Creatures. Show all posts

Saturday, June 18, 2011

പാവം മരത്തലയന്‍ മരത്തവള


           നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന മരത്തവള ആകട്ടെ നമ്മുടെ ഇന്നത്തെ വിഷ്ടാതിധി. ഥി. Common Indian Tree frog എന്ന് ആഗാലേയത്തില്‍ അറിയപ്പെടുന്ന ഇവനെ എവിടെയും കാണാം.

             ദാ ഞങ്ങളുടെ മുന്‍പില്‍ വന്നു പെട്ട ഒരു പാവത്താന്‍. ആദ്യമൊക്കെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ മടിയായിരുന്നു. പിന്നെ നോ പ്രോബ്ലം.

എന്റെ പടമൊന്നും ആരും എടുക്കണ്ട

Thursday, June 16, 2011

ഒരു കൊച്ചു സുന്ദരി

നമ്മുടെ വീടുകളിലും പരിസരങ്ങളിലും ഉള്ള  ഈര്‍പ്പ രഹിത പ്രദേശങ്ങളില്‍ കാണുന്ന ഒരു ചുവന്ന സുന്ദരി. പേരും വീട്ടുപേരും കുടുംബവും ഒരു പിടിയുമില്ല എനിക്ക്.



Monday, June 13, 2011

സ്റ്റൈല്‍ മന്നന്‍ വണ്ടത്താന്‍


ഇതാ ഒരു കൊച്ചു സുന്ദരന്‍ കൂടി. മലയാളത്തില്‍ ഇവന്റെ പെരെന്തെന്നു എനിക്കറിയില്ല. ആഗലേയത്തില്‍ Blister beetle എന്ന് വിളിക്കും. ഇവന്റെ പടം ഒന്ന് വലുതാക്കി നോക്കുക. സ്റ്റാര്‍ വാര്‍സ് സിനിമയില്‍ കാണുന്ന അന്യഗ്രഹജീവിയുടെ ഒരു രൂപം തോന്നും.


Tuesday, June 7, 2011

അപരിചിതനായ വിട്ടില്‍

              കഴിഞ്ഞദിവസം എന്റെ മുറിയിലേക്ക് രാത്രിയില്‍ പറന്നു വന്ന വിചിത്ര രൂപിയെ പരിചയപ്പെടുത്താം.

            ജുറാസിക്‌ കാലഘട്ടത്തില്‍ നിന്നും വന്നത് പോലുള്ള രൂപം. വിട്ടിലിന്റെ കുടുംബത്തില്‍ നിന്നുമുള്ളതാണ് എന്ന് തോന്നുന്നു. പേരും ഊരും എന്താണെന്ന് അറിയില്ല.

             ഞാന്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒന്നിനെ കാണുന്നത്. ഇതിനെക്കുറിച്ച്‌ നെറ്റില്‍ ഒന്നും തപ്പിയിട്ട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കിട്ടിയില്ല. അറിയാവുന്നവര്‍ ദയവായി അറിയിക്കുക.


Monday, June 6, 2011

തുമ്പി പെണ്ണേ വാ.... വാ...

             കുഞ്ഞുന്നാളിലെ മുത്തശ്ശികഥകളിലും, സ്വപ്നങ്ങളിലും പകലുകളിലും കുഞ്ഞിചിരകുകള്‍ വീശി കയറി ഇരുപ്പുറപ്പിച്ച തുംബികലാവട്ടെ ഇന്ന്. തൊടിയിലും പാടത്തും പറമ്പിലും പാറിനടക്കുന്ന അനേകം തുംബികളില്‍ നിന്നും കുറച്ചെണ്ണം.

             ചെറുപ്പത്തില്‍ കമ്യൂണിസ്റ്റ് പള്ളയുടെ കമ്പില്‍ ഈര്‍ക്കില്‍ വളച്ചുകുത്തി അതില്‍ ചിലന്തിവല ചുറ്റി ഉണ്ടാക്കിയ വലകൊണ്ട് പിടിച്ചു വാലില്‍ നൂല്കെട്ടി പറപ്പിച്ച, കല്ലെടുപ്പിച്ച പാവം തുംബികള്‍ക്ക് വേണ്ടി.

                ഇവന്മാര്‍ക്ക്‌ ഫോട്ടോക്ക് പോസ് ചെയ്യാന്‍ ഭയങ്കര മടിയാ അതുകൊണ്ട് ചിലതൊക്കെ ഇത്തിരി ബ്ലര്‍ ആയിട്ടുണ്ട്‌.






ചുവന്ന ചുന്ദരി
 
ഇത്  പൊങ്ങില്ലെന്നാ തോന്നുന്നേ !

Friday, June 3, 2011

കാറുന്ന ഇരുട്ട് - cicada

             നമ്മുടെ ഗ്രാമങ്ങളില്‍ സന്ധ്യയുടെ വരവ് വിളിച്ചു പറയുന്ന, നാടന്‍ ഭാഷയില്‍ ഇരുട്ട് എന്ന് വിളിക്കുന്ന നമ്മുടെയൊക്കെ ക്ഷമയെ തന്റെ ശബ്ദം കൊണ്ട് പരീക്ഷിക്കുന്ന ചീവീട് ആശാന്‍ ആവട്ടെ ഇന്നത്തെ നമ്മുടെ അഥിതി.

            തന്‍റെ അസാന്നിദ്ധ്യം കൊണ്ട് സൈലന്റ്‌വാലിക്ക് ആ പേര് നേടി കൊടുത്ത ആളാണ്.  ആകാശം മേഘം കൊണ്ട് മൂടി ഇരുന്ടാല്‍ പോലും തന്‍റെ സംഗീത വിരുന്ന് ആരംഭിക്കും ഇവന്‍.  തന്‍റെ ഇണയെ ആകര്‍ഷിക്കുന്നതിന് വേണ്ടി ആണത്രേ ഈ കസര്‍ത്ത് മൊത്തം. എന്നാലും ആളിത്തിരിയെ ഉള്ളൂ എങ്കിലും എന്താ ബഹളം ഹമ്മോ !!!

              ഇവന്റെ സംഗീത വിരുന്നു കേള്‍ക്കണമെങ്കില്‍ വാഗമണ്‍ പൈന്‍ മരക്കാട്ടില്‍ ചെന്നാല്‍ മതി. നമ്മുടെ കൊതിയും മതിയും തീര്‍ത്തേ വിടൂ.

                   ചീവീട് എന്നാണു മലയാളത്തില്‍ പറയുന്നത് എങ്കിലും വേറെന്തോ പേരാണ് ശരിക്കും ഇതിനുള്ളത് എന്നാണു തോന്നുന്നത് കാരണം ചീവീട് എന്ന പേരില്‍ വേറെ സാരുമ്മാര്‍ ഉണ്ടല്ലോ. ആങ്ങലെയത്തില്‍ cicada    എന്നാണു അറിയപ്പെടുന്നത് ചീവീടിന് ക്രിക്കറ്റ് എന്നുമാണല്ലോ.
ഇതെന്റെ മുന്‍പില്‍ വന്നു പെട്ടപ്പോള്‍ മൊബൈല്‍ഫോണ്‍ മാത്രമേ പടമെടുക്കാന്‍ ഉണ്ടായുള്ളൂ അതിനാല്‍ പദത്തിന്റെ മിഴിവ് വളരെ കുറവാണ്. പിന്നീട് എപ്പോഴെന്കിലും നല്ല പടം കിട്ടുമായിരിക്കും എന്ന പ്രതീക്ഷയോടെ.

Thursday, June 2, 2011

കരിന്തേള്‍ - തേളുകളുടെ രാജ

       മഴക്കാലമായതോടെ അതുവരെ മരപ്പൊത്തിലും ഭൂമിക്കടിയിലും ഒക്കെ ഒളിച്ചിരുന്ന ഓരോരോ ഭീകരന്മാരും വെളിച്ചത്തു വരാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം എന്റെ മുന്നില്‍ വന്നു ചാടിയ ഒരു ഭീകരനെ പരിചയപ്പെടുത്താം. ആള്‍ മരിയാദക്കാരന്‍ ആയതിനാല്‍ കണ്ടപടി ഒന്ന് കൊടുത്തു എന്നിട്ടാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ചക്രവര്‍ത്തി തേള്‍ എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം കരിന്തേള്‍.
          രാത്രികാലങ്ങളില്‍ ആണ് ഇവ പുറത്തിറങ്ങാറുള്ളത്. മാംസഭുക്ക് ആണ്. വിഷവും ആവശ്യത്തിന് ഉണ്ട്. എല്ലാവരും തന്നെ അറിയുന്ന ആളായതിനാല്‍ അധികം വിവരിക്കുന്നില്ല.





ആളെങ്ങനെ  ?

Wednesday, May 25, 2011

സുന്ദരന്‍ പൂച്ചിലന്തി

               കാര പൂവിന്റെ പടമെടുത്തു കൊണ്ടിരുന്നപ്പോള്‍ എന്റെയും ഫോട്ടം പിടിക്കാമോ എന്ന് ചോദിച്ചു വന്ന ഒരു സുന്ദരന്‍. വെളുത്തു തുടുത്ത ഇവനെ ഞാനും ആദ്യമായി കാണുകയാണ്.

              പൂവുകളിലും മറ്റുമാണ് ഇവന്റെ താമസം എന്നാണു പറയുന്നത്. അതുകൊണ്ട് നമുക്കിവനെ പൂചിലന്തി എന്ന് വിളിക്കാമായിരിക്കും.


എന്റെയൊരു ഷോട്ട് കൂടി

Tuesday, May 17, 2011

ചലിക്കുന്ന ഇലകള്‍

              ഇടുക്കി എന്റെ നാട്, ഭാരതത്തിന്റെ വാലറ്റത്തായി കിടക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം ഭൂമി. അത്രക്കും മനോഹാരിതയും വൈവിധ്യവും എന്റെ നാടിനു ഈശ്വരന്‍ വാരിക്കോരി തന്നിട്ടുണ്ട്. അതിന്റെ വന്യമായ സൌന്ദര്യവും വൈചിത്ര്യങ്ങളും മറ്റുള്ളവരെ അറിയിക്കുക, അതിനു വേണ്ടിയുള്ള ഒരു ചെറിയ ശ്രമം. എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.
                  കഴിഞ്ഞ ദിവസം എന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറിവന്ന ഒരു വിചിത്ര രൂപിയില്‍ നിന്നാവട്ടെ തുടക്കം. ഇവന്റെ ശാസ്ത്ര നാമമോ ഒന്നും എനിക്കറിയില്ല. അറിയാവുന്നവര്‍ പറയുക. ഞങ്ങളുടെ നാട്ടില്‍ ഇലപ്രാണി എന്ന് പറയും. കശുമാവിന്റെ ഇലയില്‍ കേട് വീണതുപോലുള്ള ആകാരം മൂലം നമ്മുടെ പാവം സുഹൃത്തിനെ പച്ചിലകള്‍ക്കിടയില്‍ നിന്നും കണ്ടെത്തുക അതീവ ദുഷ്കരം. വല്ലപ്പോഴും പുറത്തു ചാടുമ്പോള്‍ മാത്രം കാണാന്‍ പറ്റും. നിങ്ങളും ഒന്ന് കണ്ട് അഭിപ്രായം പറയുക. പാവത്തിന്റെ മുന്കാലില്‍ ഒരെണ്ണം മുറിഞ്ഞു പോയി.
Related Posts Plugin for WordPress, Blogger...