Showing posts with label GrassHopper. Show all posts
Showing posts with label GrassHopper. Show all posts

Monday, July 18, 2011

വെട്ടുക്കിളി

               കഴിഞ്ഞ ദിവസം ഞങ്ങളുടെ ഓഫിസ് സന്ദര്‍ശനം നടത്തിയ വെട്ടുക്കിളി ആവട്ടെ ഇന്നത്തെ നമ്മുടെ അതിഥി. പണ്ട് യിസ്രായേല്‍ ജനതയ്ക്ക് മരുഭൂമിയില്‍ വച്ച് ദൈവം നല്‍കിയ കൂട്ടത്തില്‍ പെട്ടതാണോ ഇങ്ങേരും എന്ന് അറിയില്ല എങ്കിലും ഞങ്ങള്‍ ഇടുക്കിയിലെ ജനങ്ങള്‍ ആറേഴ് വര്‍ഷമായി ഇവരെ ഭയക്കുന്നു. കൂട്ടമായി ഒരു സമയത്ത് എത്തുന്ന ഇവ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഏക്കര്‍ കണക്കിന് കൃഷി നശിപ്പിക്കുന്നു. പെട്ടന്നുതന്നെ ഇവ അപ്രത്യക്ഷമാകുകയും ചെയ്യും.

               വിട്ടിലിന്റെ കുടുംബത്തില്‍ പെട്ടതാണ് ഇവരും. ചില നാടുകളില്‍ ഇവയെ വറുത്ത് തിന്നാരുമുണ്ട്. മൂന്നു ദിവസം ഞങ്ങളുടെ ഓഫീസില്‍ ഇദ്ദേഹം ഉണ്ടായിരുന്നു. ഞങ്ങള്‍ കൊടുത്ത പച്ചിലയും ഒക്കെ തിന്നു സുഖമായി. അത്കഴിഞ്ഞു ആളെ കണ്ടില്ല എതിലെയോ പറന്നു പോയി.
ഈ തരത്തില്‍ പെട്ട ഒന്നിനെക്കുറിച്ചുള്ള കാര്യമായ വിവരണങ്ങള്‍ ഒരിടത്തുനിന്നും കിട്ടിയില്ല.



Tuesday, June 7, 2011

അപരിചിതനായ വിട്ടില്‍

              കഴിഞ്ഞദിവസം എന്റെ മുറിയിലേക്ക് രാത്രിയില്‍ പറന്നു വന്ന വിചിത്ര രൂപിയെ പരിചയപ്പെടുത്താം.

            ജുറാസിക്‌ കാലഘട്ടത്തില്‍ നിന്നും വന്നത് പോലുള്ള രൂപം. വിട്ടിലിന്റെ കുടുംബത്തില്‍ നിന്നുമുള്ളതാണ് എന്ന് തോന്നുന്നു. പേരും ഊരും എന്താണെന്ന് അറിയില്ല.

             ഞാന്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒന്നിനെ കാണുന്നത്. ഇതിനെക്കുറിച്ച്‌ നെറ്റില്‍ ഒന്നും തപ്പിയിട്ട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കിട്ടിയില്ല. അറിയാവുന്നവര്‍ ദയവായി അറിയിക്കുക.


Related Posts Plugin for WordPress, Blogger...