Monday, July 18, 2011

വെട്ടുക്കിളി

               കഴിഞ്ഞ ദിവസം ഞങ്ങളുടെ ഓഫിസ് സന്ദര്‍ശനം നടത്തിയ വെട്ടുക്കിളി ആവട്ടെ ഇന്നത്തെ നമ്മുടെ അതിഥി. പണ്ട് യിസ്രായേല്‍ ജനതയ്ക്ക് മരുഭൂമിയില്‍ വച്ച് ദൈവം നല്‍കിയ കൂട്ടത്തില്‍ പെട്ടതാണോ ഇങ്ങേരും എന്ന് അറിയില്ല എങ്കിലും ഞങ്ങള്‍ ഇടുക്കിയിലെ ജനങ്ങള്‍ ആറേഴ് വര്‍ഷമായി ഇവരെ ഭയക്കുന്നു. കൂട്ടമായി ഒരു സമയത്ത് എത്തുന്ന ഇവ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഏക്കര്‍ കണക്കിന് കൃഷി നശിപ്പിക്കുന്നു. പെട്ടന്നുതന്നെ ഇവ അപ്രത്യക്ഷമാകുകയും ചെയ്യും.

               വിട്ടിലിന്റെ കുടുംബത്തില്‍ പെട്ടതാണ് ഇവരും. ചില നാടുകളില്‍ ഇവയെ വറുത്ത് തിന്നാരുമുണ്ട്. മൂന്നു ദിവസം ഞങ്ങളുടെ ഓഫീസില്‍ ഇദ്ദേഹം ഉണ്ടായിരുന്നു. ഞങ്ങള്‍ കൊടുത്ത പച്ചിലയും ഒക്കെ തിന്നു സുഖമായി. അത്കഴിഞ്ഞു ആളെ കണ്ടില്ല എതിലെയോ പറന്നു പോയി.
ഈ തരത്തില്‍ പെട്ട ഒന്നിനെക്കുറിച്ചുള്ള കാര്യമായ വിവരണങ്ങള്‍ ഒരിടത്തുനിന്നും കിട്ടിയില്ല.











കുടുംബമഹിമ

  • Kingdom: Animalia
  • Phylum: Arthropoda
  • Subphylum: Hexapoda
  • Class: Insecta
  • Order: Orthoptera
  • Suborder: Caelifera


കൂടുതല്‍ വിവരങ്ങള്‍ക്ക്


  1. വിക്കിപീഡിയ
  • http://en.wikipedia.org/wiki/Locust
  • http://en.wikipedia.org/wiki/Grasshopper
  • http://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B3%E0%B4%BF

7 comments:

  1. ഇതാണല്ലേ വെട്ടുകിളി.. ഞാൻ കരുതിയത് പക്ഷി ആണെന്നാ... :) പോസ്റ്റിനു നന്ദി

    ReplyDelete
  2. എരണ്ട എന്നു പറയപ്പെടുന്ന സാധനവും ഇതു തന്നെ ആണോ?

    ഇവ കൂട്ടമായി പറന്നു വരുന്നത്‌ മേഘം പോലെ ഒരു ഇരപ്പോടെ ചെറുപ്പത്തില്‍ കണ്ടത്‌ ഓര്‍ക്കുന്നു.

    കൃഷി നശിപ്പിക്കുന്നതില്‍ പ്രധാനികളാണ്‌ അവരും

    ഇനി പടം പിടിക്കുമ്പോള്‍ ബാക്ഗ്രൗണ്ട്‌ കറുപ്പാക്കി നോക്കുക.ഇവനെ അത്ര തെളിച്ചത്തില്‍ കിട്ടിയില്ല

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage
    എരണ്ട എന്ന് പറയുന്നത് കാട്ടുതാറാവിനെ ആണ്

    ReplyDelete
  5. അപ്പൊ ചെറുതാണെങ്കിലും ആളൊരു ഭീകരന്‍ ആണ് അല്ലെ

    ReplyDelete
  6. അല്ല കുറച്ചായല്ലോ പുതിയ ജീവികളോന്നും മുന്നില്‍ വന്നു പെട്ടിലെ

    ReplyDelete
  7. അയ്യേ ഇതാണോ വെട്ടുകിളി?
    പേര് കെട്ടാന്‍ കിടിലം പക്ഷെ ഇരിക്കുന്നതോ ?

    ReplyDelete

Related Posts Plugin for WordPress, Blogger...