Showing posts with label shrubs. Show all posts
Showing posts with label shrubs. Show all posts

Sunday, June 26, 2011

കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും......


         നെറുകും തലയില്‍ ഒരു കുടന്ന പൂവും ചൂടി ചിരിച്ചുകൊണ്ട് വഴിയരികില്‍ നില്‍ക്കുന്ന ഈ സുന്ദരിയെ ഒന്ന് കണ്ടവര്‍ ഒരിക്കലും മറക്കില്ല നമ്മുടെ കുടമുല്ലയെ!!.  

         പെരുകിലത്തിന്റെ(ഒരുവേരന്‍) കുടുംബത്തില്‍ പെട്ടതാണെന്നു തോന്നുന്നു ഇവളും. കൃഷ്ണകിരീടം(ഹനുമത്കിരീടം) എന്ന ചെടിയും പൂവില്ലാ എങ്കില്‍ കുടമുല്ല ആണോ എന്ന് തോന്നിപ്പോകും. Cashmere Bouqet എന്ന പേരില്‍ ഇവരെല്ലാരും അറിയപ്പെടുന്നു. ശാസ്ത്രനാമം clerodendrum philippinum 


Monday, May 23, 2011

മുള്ളന്‍ കട്ടക്കാര

                  ഇടുക്കിയിലെ പുല്‍മെടുകളിലൂടെ നടക്കുമ്പോള്‍ നമ്മുടെ നാടന്‍ പെരക്കായോടു സാമ്യമുള്ള കായ്കളുമായി നമ്മെ മാടി വിളിക്കുന്ന ഒരു ചെടിയെ കാണാം. ഓടിച്ചെന്നു പരിക്കാമെന്ന് വച്ചാല്‍ നല്ല കുത്ത് കിട്ടും.
            ഇടുക്കി ജില്ലയിലെ ഉയര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കാര.നീളമുള്ള മുള്ളുകളോട് കൂടിയ ശിഖരങ്ങള്‍ ആണിതിനുള്ളത്. മൂന്നു മീറ്ററില്‍ അധിക ഉയരത്തില്‍ വളരാറില്ല. പാറക്കൂട്ടങ്ങളോട് ചേര്‍ന്നാണ് കൂടുതലും കണ്ടുവരുന്നത്. പച്ച ഇലകളും പെരക്കായോടു സാമ്യം തോന്നുന്ന കായ്കളും വെള്ളനിറത്തിലുള്ള പൂവുകളും ആണ് ഇതിനുള്ളത്. കായ ഭക്ഷ്യയോഗ്യവുമല്ല. ചില ആയുര്‍വേദ മരുന്നുകള്‍ക്ക് ഇതിന്റെ കായും ഇലയും വേരും തൊലിയും ഉപയോഗിക്കുന്നുണ്ട്. 
മറ്റിനങ്ങള്‍ ഇതിനുണ്ടോ എന്ന് അറിയില്ല.
Related Posts Plugin for WordPress, Blogger...