കഴിഞ്ഞ ദിവസം ഞങ്ങളുടെ ഓഫിസ് സന്ദര്‍ശനം നടത്തിയ വെട്ടുക്കിളി ആവട്ടെ ഇന്നത്തെ നമ്മുടെ അതിഥി. പണ്ട് യിസ്രായേല്‍ ജനതയ്ക്ക് മരുഭൂമിയില്‍ വച്ച് ദൈവം നല്‍കിയ കൂട്ടത്തില്‍ പെട്ടതാണോ ഇങ്ങേരും എന്ന് അറിയില്ല എങ്കിലും ഞങ്ങള്‍ ഇടുക്കിയിലെ ജനങ്ങള്‍ ആറേഴ് വര്‍ഷമായി ഇവരെ ഭയക്കുന്നു. കൂട്ടമായി ഒരു സമയത്ത് എത്തുന്ന ഇവ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഏക്കര്‍ കണക്കിന് കൃഷി നശിപ്പിക്കുന്നു. പെട്ടന്നുതന്നെ ഇവ അപ്രത്യക്ഷമാകുകയും ചെയ്യും.
വിട്ടിലിന്റെ കുടുംബത്തില്‍ പെട്ടതാണ് ഇവരും. ചില നാടുകളില്‍ ഇവയെ വറുത്ത് തിന്നാരുമുണ്ട്. മൂന്നു ദിവസം ഞങ്ങളുടെ ഓഫീസില്‍ ഇദ്ദേഹം ഉണ്ടായിരുന്നു. ഞങ്ങള്‍ കൊടുത്ത പച്ചിലയും ഒക്കെ തിന്നു സുഖമായി. അത്കഴിഞ്ഞു ആളെ കണ്ടില്ല എതിലെയോ പറന്നു പോയി.
ഈ തരത്തില്‍ പെട്ട ഒന്നിനെക്കുറിച്ചുള്ള കാര്യമായ വിവരണങ്ങള്‍ ഒരിടത്തുനിന്നും കിട്ടിയില്ല.